മകള്‍:"എനിക്കിപ്പം കല്ല്യാണം വേണ്ട . രണ്ടുവര്‍ഷമെങ്കിലും കഴിയട്ടെ."
അമ്മ: "ഇപ്പം കല്ല്യാണം കഴിചില്ലേല്‍ പിന്നെപ്പെഴാ? മൂക്കീക്കൂടെ പല്ലുമൊളച്ചിട്ടോ?"
അച്ഛന്‍ മുറിയുടെഅങ്ങേയറ്റം തൊട്ടിങ്ങേയറ്റം വരെ രണ്ടുവട്ടം നടന്നു. അമ്മയുടെയും മകളുടെയും മുഖം അച്ഛനെ മുറിയുടെ അറ്റങ്ങള്‍ വരെ അനുഗമിചു. അച്ഛന്റെ തൊണ്ടയനക്കല്‍, അമ്മയുടെ വക ദീര്‍ഘനിശ്വാസം.
അച്ഛന്‍: "കല്ല്യാണം കുട്ടിക്കളിയല്ല. ചില കാര്യങ്ങള്‍ അതിന്റെ സമയത്തു തന്നെ നടക്കണം. ...."
[ഇവിടെ ഇട്ടേക്കുന്ന കുത്ത് കുത്ത് കുത്ത് പറയാതെ തന്നെ അറിയാല്ലൊ? ഇതൊക്കെ ഒരാവര്‍ത്തിയെങ്കിലും ആരില്‍നിന്നെങ്കിലും കേള്‍ക്കാത്തവരുണ്ടവില്ല. അതിവിടെ ആവര്‍ത്തിച്ച് മുഷിപ്പിക്കുന്നില്ല.]
അമ്മ: "മോള്‍ക്ക് ഇഷ്ടമല്ലാത്ത ഒന്നിനും ആരും നിര്‍ബന്ധിക്കില്ല. ആലോചന നടക്കെട്ടെ. ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമേ കല്ല്യാണം നടത്തൂ. അല്ലെങ്കിലും ഒരുമിച്ച് ജീവിക്കെണ്ടവരല്ലേ തീരുമാനിക്കേണ്ടത്."
ഇതി - കല്ല്യാണാലോചന - ഒന്നാം രംഗം- മൂക്കില്‍ പല്ലുമുളക്കുമോ ?- സമാപ്തം.
ഒന്നാം രംഗത്തിന്റെ അനുബന്ധം:- അങ്ങനെ "കല്ല്യാണം രണ്ട് വര്‍ഷം കഴിഞ്ഞു മതി" എന്നതിനു തീരുമാനമായി...!!! എന്നാലും എടുപിടീന്നൊരു കല്യാണം കാണില്ല. മകളുടെ ഇഷ്ടം നോക്കണമല്ലോ...
കല്ല്യാണാലോചന - രണ്ടാം -രംഗം.
അമ്മ:" പെണ്‍പിള്ളെര്‍ കല്ല്യാണം സമയത്തു കഴിക്കണം. ഇല്ലെങ്കില്‍ പിന്നെകഴിച്ചിട്ട് കാര്യമില്ല."
[കല്ല്യാണം പാല്‍കഞ്ഞി പോലെയാണല്ലോ...!!!? രണ്ടു വര്‍ഷം കഴിഞ്ഞാല്‍ കല്യാണം തണുത്തുപോകും.ഇപ്പൊഴാണേല്‍ കറക്ട് ടൈം ആണ്.കുക്കറില്‍ നിന്നും ഇറക്കി വച്ചതെയുള്ളൂ. ചൂടോടെ, ടേസ്റ്റായി കഴിക്കാം...!
അച്ഛന്റെ ശബ്ദം സോഫ്ടാകുന്നു.പഞ്ഞി പോലെന്നോ സ്പോഞ്ചു പോലെന്നോ ഒക്കെ പറഞ്ഞാല്‍... അതിപ്പൊ പഞ്ഞിയും സ്പോഞ്ചുമൊക്കെ വളരെ ഹാര്‍ഡായിട്ടുള്ള സാധനങ്ങളല്ലെ? പിന്നെ രംഗം ഇങ്ങനെ നീണ്ടുപോയി.]
11 comments:
ഹഹഹ! അപ്പൊ എല്ലായിടത്തും അതൊക്കെ തന്നെ ആണല്ലേ? ഈ പറ്റിപ്പീരു പരിപാടികള്‍ അപ്പനും അമ്മയും നിര്‍ത്തലാക്കുക.:)
ഹ ഹ ഹ അസ്സലായി
പുളിവാറുകൊണ്ട് നല്ല പെടപെടക്കാതെ സ്പോഞ്ചും പഞ്ഞിയുമായി മാറുന്നു..ഹാ കഷ്ടം..!
നാളെ ഇവരൊക്കെ മാതാപിതാക്കളായാല്‍...
ഹി..ഹി...കലക്കീ ട്ടാ...:)
ആ ദേഷ്യം മുഴുവന്‍ പാവം കേടിയോന്ടെ നെഞ്ചത്ത് കേറി പൊങ്കാല ഇട്ടു തിര്‍ക്കും..അതോടെ സമാപ്തം
ഇത്രയും പേര്‍ ഇത് വായിചെന്നറിഞ്ഞതില്‍ സന്തോഷം.
നവരുചിയനോട് ഒരേ ഒരു ചോദ്യം.
ആരെങ്കിലും നവരുചിയന്റെ നെഞ്ചത്ത് പൊങ്കാല ഇട്ട് 'ആ ദേഷ്യം' തീര്‍ത്തിട്ടൊണ്ടോ?
എന്റെ മാതാശ്രീ കഴിഞ്ഞ ആഴ്ച ഇതേ പോലൊന്ന് സൂചിപ്പിച്ച് വന്നതാ.. പിന്നെ എന്റെ ഡിമാന്റുകളും ബയോഡാറ്റ ( ഇപ്പോ ഇതൊക്കെ വേണം ന്ന് ) അടക്കം ബ്രോക്കര്‍ക്ക് അയച്ച് കൊടുക്കണം പോലും..ഞാന്‍ എന്റെ ഡിമാന്റ് അയച്ച് കൊടുത്തതിന് ശേഷം മാതാശ്രീ എന്നോട് രണ്ട് ദിവസം മിണ്ടിയില്ല :( വേറൊന്നും കൊണ്ടല്ല..ആ ഡിമാന്റിന്റെ താഴെ ഏറ്റവും വല്യ ഡിമാന്റ് ഒന്ന് എഴുതിയിരുന്നു. അതാ കാരണം :)
ഇതു മാളുട്ടീടെ സ്വന്തം ജീവിതപ്രശ്നമാണെങ്കില്‍,ഒരു
unsolicited ഉപദേശം-സ്വന്തം കാലില്‍ നിവറ്ന്നുനില്‍ക്കാനുള്ള ജോലിയുണ്ടോ?
എങ്കില്‍ തോന്നുമ്പോള്‍ കെട്ടിയാല്‍ മതി ട്ടൊ.
(ആ അമ്മേം അച്ഛനേം എനിയ്ക്ക് ജന്മത്തു കാണ്ടി വരില്ലാന്നുള്ള ഉറപ്പില്‍ പറയ്യാ..:)) )
സത്യം.സത്യം സത്യം.
അച്ഛനുമമ്മയും മാത്രമല്ല അമ്മാവനമ്മാവിമാര്‍, ചിറ്റപ്പകുഞ്ഞമ്മമാര്‍, അപ്പൂപ്പനമ്മൂമ്മമാര്‍ എന്നിവരൊക്കെ അവരവരുടെ കണ്ടീഷനുകള്‍ക്കൊത്ത ഒരുവനെ / ഒരുവളെ പിള്ളേരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ അനവരതം ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.
രസകരമായത് -പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇപ്പറഞ്ഞ കൂട്ടരൊന്നും അച്ഛനമ്മമാരുള്‍പ്പെടെ- പരമാവധി സഹതാപതരംഗാവലിയില്‍ ഒരു ശോകഗാനം പാടിത്തരികയല്ലാതെ പ്രശ്നപരിഹാരത്തിന് കൂടേയുണ്ടാവും എന്നു ധരിയ്ക്കുകയൂമരുത്.നീ ഇഷ്ടപ്പെട്ടിട്ടല്ലേ കെട്ടിയത് എന്നൊരു അമ്മായിക്ലൈമാക്സുപൊലും പ്രതീക്ഷിയ്ക്കാം.
.
മാളൂട്ടീ ചിരിക്കാതിരിക്കാന്‍ വയ്യ. പോസ്റ്റ് വായിച്ചപ്പോള്‍ ആകെ ഒരു സ്ഥലജലവിഭ്രാന്തി-.ഇനീപ്പം ഇതു ഞാന്‍ തന്നെ id മാറി പോസ്റ്റ് ചെയ്തു പോയതാണോ എന്ന് :-)
Post a Comment